കാഠ്മണ്ഡു: സംസ്ഥാനത്ത് പാനി പൂരി വില്പന നിരോധിച്ച് സർക്കാർ. നേപ്പാളിലെ കാഠ്മണ്ഡുവിൽ ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്നതിൻ്റെ ഭാഗമായാണ് നിരോധനം. പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നഗരത്തിൽ പാനി പൂരി വില്പന പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
Read Also: രുചികരമായ ഉള്ളിവട വീട്ടിൽ തന്നെ തയ്യാറാക്കാം
കഴിഞ്ഞ ദിവസം നേപ്പാളിൽ 7 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഏഴ് കേസുകളിൽ അഞ്ചെണ്ണം കാഠ്മണ്ഡു മെട്രോപൊളിസിലാണ് സ്ഥിരീകരിച്ചത്. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനിൽകാന്ത മുനിസിപ്പാലിറ്റിയിലും ഓരോരുത്തർക്ക് കോളറ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകൾ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേർ കോളറ മുക്തരായി ആശുപത്രി വിട്ടു.
Post Your Comments