Latest NewsKeralaNews

വയനാട്ടിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി

 

വയനാട്: പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽ.ഡി.എഫിൻ്റെ ബഹുജന റാലി നടക്കുന്നത്. ഇതേ തുടര്‍ന്ന്, ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. വൈകീട്ട് മൂന്നിന് നടക്കുന്ന റാലി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പോലീസിന് വീഴ‍്‍ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.

ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button