ഉദയ്പൂർ: നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച തയ്യൽ തൊഴിലാളിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ആസൂത്രണം നടത്തിയത് ഐ എസ് ഭീകരവാദികളുടെ കേന്ദ്രത്തില്‍. നുപൂര്‍ സര്‍മ്മക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു കനയ്യ ലാല്‍ എന്ന തയ്യൽക്കാരനെ 2 ഭീകരവാദികള്‍ എത്തി കഴുത്ത് അറത്ത് കൊല്ലുകയായിരുന്നു. ഇത്തരത്തില്‍ ഉള്ള ശിക്ഷാ രീതി പ്രാകൃതമായ ഇസ്ളാമിക രീതി ആണെന്നും ഐഎസ്ഐഎസ് ആണ് ഇത് പിന്തുടരുന്നത് എന്നും കുറ്റാന്വേഷണ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.
സംഭവം മതതീവ്രവാദം തന്നെയാണെന്നും, തയ്യല്‍ക്കാരനെ കൊല്ലാന്‍ ഉപയോഗിച്ചരീതി ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രീതിയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനിടെ, ഉദയ്പൂരിലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഐ എസ് ഭീകര ബന്ധം ഉതിന്റെ തെളിവുകള്‍ വ്യക്തമാക്കി രാജസ്ഥാനിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് യശോവര്‍ദ്ധന്‍ ആസാദ് രംഗത്ത് വന്നു.
അദ്ദേഹം പറയുന്നത് ഇങ്ങിനെ,
ഇത്തരത്തില്‍ ചെയ്യുന്നത് പ്രാകൃതമായ ഇസ്ളാമിക ശിക്ഷാ രീതിയാണ്. കൊലയാളികളില്‍ ഒരാള്‍ തയ്യൽക്കാരനെ അടിക്കുന്നു. മറ്റൊരാള്‍ വീഡിയോ പിടിക്കുന്നു. ഐ എസ് ഭീകരരും ഇത്തരത്തില്‍ നീച കൃത്യങ്ങള്‍ വീഡിയോയിലാക്കി അനുയായികളിലേക്ക് എത്തിച്ച് നല്‍കാറുണ്ട്. ഒരാള്‍ തയ്യല്‍ക്കാരനെ കുത്തി വീഴ്ത്തുമ്പോള്‍ ഇരയെ കീഴ്പെടുത്താല്‍ വീഡിയോ എടുക്കുന്ന ആളും ഒരു കൈയ് സഹായിക്കുന്നു. ക്ലാവര്‍ ഉപയോഗിച്ച് ഇയാളെ കഴുത്തില്‍ കുത്തി വീഴ്ത്തി. തുടര്‍ന്ന് തല വേര്‍തിരിച്ച് എടുക്കാനായിരുന്നു കൊലയാളികള്‍ ശ്രമിച്ചത്.
എന്നാല്‍, അവര്‍ ഉപയോഗിച്ച കത്തികൊണ്ട് അത് അത്ര എളുപ്പം ആയിരുന്നില്ല. കഴുത്ത് മുറിഞ്ഞെങ്കിലും തല വേര്‍പെടുത്തിയിരുന്നില്ല. 80%വും മുറിഞ്ഞ് പുറം തണ്ടിന്റെ എല്ലു ഭാഗത്ത് വേര്‍പെടാതെ കിടക്കുകയായിരുന്നു. ഇത്ര ക്രൂരമായി മതത്തിന്റെ പേരിൽ ശിക്ഷ നടത്തുന്നത് ഐ എസ് ഭീകരര്‍ ആണ്. ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ കൊലയാളികള്‍ രക്ഷപ്പെടുകയായിരുന്നു. റാഫിഖ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നിവരാണ് കഴിഞ്ഞ ദിവസം കനയ്യലാൽ എന്ന ഹിന്ദു യുവാവിനെ പട്ടാപ്പകൽ തലയറുത്ത് കൊലപ്പെടുത്തിയത്. ഇരുവരും ഉദയ്പുർ സൂരജ്പോലെ സ്വദേശികളാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
Post Your Comments