ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ലക്ഷ്കര്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന. ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുല്‍ഗാം ജില്ലയിലെ നവ്പോറ മിര്‍ ബസാറിലാണ് സംഭവം. ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെയാണ് സൈന്യം വകവരുത്തിയത്.
Read Also: ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന
വാങ്കണ്ട് സ്വദേശി യാസിര്‍ വാനി, ഛോട്ടിപോറ സ്വദേശി റയീസ് മന്‍സൂര്‍ എന്നിവരെയാണ് വധിച്ചത്. ഭീകരരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. എകെ 47 റൈഫിള്‍, പിസ്റ്റള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
മിര്‍ ബസാറില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അമര്‍നാഥ് യാത്ര നടത്താനിരിക്കുന്ന പ്രദേശത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത് എന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.
Post Your Comments