സഹകരണ ബാങ്കുകളുടെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന്റെ തീരുമാനം സഹകരണ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രി വി.എൻ വാസവനാണ് നിയമസഭയിൽ അറിയിച്ചിട്ടുള്ളത്. സഹകരണ ബാങ്കുകളുടെ പ്രവർത്തനം അവസാനിപ്പിച്ചാൽ നിക്ഷേപകന് ലഭിക്കുന്ന തുകയാണ് നിക്ഷേപ ഗാരന്റി ഫണ്ട്.
നിലവിൽ നിക്ഷേപ ഗാരന്റി ഫണ്ട് 2 ലക്ഷം രൂപയാണ്. 2012 ലാണ് 2 ലക്ഷം രൂപ നിക്ഷേപ ഗാരന്റി തുകയുടെ പരിധിയായി നിശ്ചയിച്ചത്. പുതുക്കിയ നിരക്കുകൾ പ്രകാരം, നിക്ഷേപകന് ഇനി 5 ലക്ഷം രൂപ ലഭിക്കും. ബാങ്കുകൾ ഫണ്ട് ബോർഡിന് നൽകുന്ന തുക വർദ്ധിപ്പിച്ചിട്ടില്ല. സഹകരണ ബാങ്കുകൾ 100 രൂപ നിക്ഷേപത്തിന് 10 പൈസ എന്ന നിരക്കിലാണ് ഫണ്ട് ബോർഡിന് വിഹിതം നൽകേണ്ടത്.
Post Your Comments