Latest NewsKeralaNews

നഖം കടിക്കുന്ന ദുശ്ശീലമുള്ളവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകും…

 

നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. വിരസതയും സമ്മർദ്ദവുമാണ് നഖം കടിക്കു പിന്നിലെ പ്രധാന കാരണം. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് എത്തിക്കുന്നു. കാരണം എന്തുതന്നെയായാലും നഖം കടി ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്. നഖം കടി മൂലം നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുളള ചില രോഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

നഖം കടിക്കുന്നവര്‍ക്ക് അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാൽമോണല്ല, ഇ–കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലെത്തുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. കൈവിരലുകളെക്കാൾ രണ്ടിരട്ടി വൃത്തികേടാണ് നഖങ്ങളിൽ. ഇവയുടെ ശുചിത്വം നിലനിർത്താനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ പകർച്ചവ്യാധിക്കു കാരണക്കാരായവരെ കൈമാറ്റം ചെയ്യാനും ഇവയ്ക്കു സാധിക്കുന്നു.

സ്ഥിരമായി നഖം കടിക്കുന്നവരിൽ കണ്ടുവരുന്ന മറ്റൊന്നാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിന് കാരണം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലും ചുണ്ടിലുമൊക്കെ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.

പല്ലിന്‍റെ താഴത്തെയും മുകളിലത്തെയും നിരകൾ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളർച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖം കടി കാരണമാകാം.

നഖം കടി ചർമ്മത്തെ വരണ്ടതാക്കുകയും തെറ്റായ രീതിയിൽ നഖം ഇളക്കുന്നതിനു കാരണമാകുകയും ചെയ്യും. ഇത്തരം ശീലമുള്ളവർ പല്ലുപയോഗിച്ചായിരിക്കും വളർന്നുവരുന്ന നഖം മുറിക്കുക. ഇതുമൂലം പലപ്പോഴും മുറിവുകൾ ഉണ്ടാകാനുളള സാധ്യതയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button