Latest NewsIndiaNews

കോളറ പടർന്ന് പിടിക്കുന്നതിനെ തുടർന്ന് കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു

 

കാഠ്മണ്ഡു: കോളറ പടർന്നു പിടിക്കുന്നതിനെ തുടർന്ന് കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളീറ്റൻ നഗരത്തിലാണ് കോളറ പടർന്ന് പിടിക്കുന്നത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നഗരത്തിലെ തെരുവുകളിൽ പാനിപൂരി വിൽപ്പന പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പാനിപൂരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെളളം വേണ്ട രീതിയിൽ ശുചീകരിച്ചതല്ലെന്ന സംശയത്തെ തുടർന്നാണ് നടപടി. കാഠമണ്ഡു താഴ്വരയിൽ 12 പേർക്ക് അടുത്ത ദിവസങ്ങളിൽ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

ഈ മാസം 19 നാണ് കോളറയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സുരക്ഷിതമായ കുടിവെളളത്തിന്റെ അഭാവവും ശുചിത്വമില്ലാത്ത സാഹചര്യങ്ങളും മൂലം മൺസൂൺ സമയത്ത് നേപ്പാളിൽ കോളറ പതിവാണ്. മെയ് മുതൽ സെപ്തംബർ വരെയുളള കാലങ്ങളിൽ പ്രതിവർഷം ഏതാണ്ട് 30,000 ത്തോളം പേർക്ക് കോളറ റിപ്പോർട്ട് ചെയ്യാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button