ആർത്തവ കാലത്ത് ഭക്ഷണകാര്യത്തിൽ അൽപ്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തിൽ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആർത്തവ കാലത്തുണ്ടാവുന്ന പല പ്രശ്‌നങ്ങൾക്കും നമുക്ക് ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. ആർത്തവ കാലത്ത് കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
ആർത്തവ സമയങ്ങളിൽ കാപ്പി കുടിക്കുന്നത് നല്ലതല്ലെന്ന് ഓർക്കുക. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കും. അതിനാൽ കാപ്പി പരമാവധി ഒഴിവാക്കണം.
ആർത്തവ സമയത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനർജി ലെവൽ ഉയർത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാൽ, ആർത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
എരിവുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആർത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മസാലകൾ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുന്നതിനും കാരണമാകും.
Post Your Comments