സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ നേട്ടത്തിന്റെ പാതയിൽ. തുടർച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സ് 433.30 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 53,161.28 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 132.70 പോയിന്റാണ് ഉയർന്നത്. ഇതോടെ, നിഫ്റ്റി 15,832 ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റിയിൽ ഐടിയാണ് കൂടുതൽ നേട്ടം കൈവരിച്ചത്. ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എൽ ആന്റ് ടി, ഒഎൻജിസി, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്. എന്നാൽ, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഐഷർ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു.
Also Read: ഹജ്: തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി
Post Your Comments