Latest NewsKeralaIndia

‘അവരും മാറി ചിന്തിക്കുന്നു, യുപിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ 2 എസ്പി സീറ്റിലും ബിജെപി ജയിച്ചതിന് പിന്നിൽ’: മാത്യു

കൊച്ചി: ഉത്തർ പ്രദേശിലെ രണ്ടു സമാജ്‌വാദി പാർട്ടി സീറ്റിലും ജയിച്ചു കേറിയത് ബിജെപി ആണെന്നത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ഇന്ത്യൻ മാധ്യമങ്ങളെ ആയിരുന്നു. ഗ്യാൻവ്യാപി പോലെയൊരു വിവാദ വിഷയം ഉണ്ടായിട്ടും, അഗ്നിപഥിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും ബിജെപിയെ ജനങ്ങൾ കൈവിട്ടില്ലെന്നത് വലിയൊരു സന്ദേശം തന്നെയാണ് നൽകിയിരിക്കുന്നത്.

സമാജ്‌വാദി പാർട്ടിയുടെ ശക്തിമണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചു കേറിയത്. അതും മുസ്ലീം/യാദവ കമ്യൂണിറ്റിയുടെ ഭൂരിപക്ഷ മേഖലകളിൽ. എംപിമാരായ അസംഖാനും അഖിലേഷ് യാദവും രാജിവെച്ച പാർലമെന്റ് സീറ്റുകളിലാണ് ബിജെപി ജയിച്ചു കയറിയത്. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ മാത്യു സാമുവൽ.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഉത്തർപ്രദേശിൽ രണ്ട് പാർലമെന്ററി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു, ഈ രണ്ട് മണ്ഡലങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്, Rampur അവിടെ 58 ശതമാനം മുസ്ലീങ്ങളാണ്, ഈ രണ്ട് മണ്ഡലങ്ങളിലും കോമ്പിനേഷൻ മുസ്‌ലിം-യാദവ് വോട്ടുകൾ സമാജ് വാദി പാർട്ടി മികച്ച വിജയം കൈവരിക്കും, എന്നാൽ എല്ലാവരെയും ഞെട്ടിച്ചു രണ്ട് മണ്ഡലങ്ങളിലും ബിജെപി വളരെ നിസാരമായി ജയിച്ചു കയറി…! നേരത്തെ മോദി തരംഗത്തിൽ അതിൽ ഒരു സ്ഥലത്ത് വിജയിച്ചിട്ടുണ്ട്, പക്ഷേ ഇന്നലത്തെ വിജയം അക്ഷരാർത്ഥത്തിൽ എല്ലാ ഇലക്ഷൻ പ്രവചനങ്ങളും ജാതി-മത തന്ത്രങ്ങൾ മാറ്റിമറിച്ചു,

അതായത് മുസ്ലീങ്ങൾ മോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുവാൻ തുടങ്ങി, അത് ആദ്യമായിട്ടാണ് പ്രത്യക്ഷത്തിൽ കാണുന്നത്..!
പല കാരണങ്ങൾ കാണും അതിൽ എനിക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് ആ സംസ്ഥാനത്ത് തന്നെയാണ് ഗ്യാൻവാപ്പി ഇഷ്യു വരുന്നത്, ഇന്ത്യൻ മീഡിയ അതിനെ കത്തിച്ച് ഒരു വലിയ ഇഷ്യൂ ആക്കാൻ ശ്രമം നടത്തി, മോദി അതിനെതിരെ നിന്നു…! അതേപോലെ മറ്റ്പലയിടത്തും ഇതേ ഇഷ്യൂ കൊണ്ടുവരാൻ ശ്രമം ഉണ്ടായി, അതിനെതിരെ മോദി സർക്കാർ നിലപാട് വ്യക്തമാക്കി…!

അതേപോലെ ട്രിപ്പിൾ തലാക്ക്, ഹിജാബ് ഇഷ്യൂ ഇതൊക്കെ കത്തിനിന്ന സമയമായിരുന്നു എന്നിട്ടും എന്തുകൊണ്ടാണ് ബിജെപി ജയിച്ചത്…?
താമര അതിന് വോട്ട് ചെയ്യാൻ മുസ്ലിം കമ്മ്യൂണിറ്റി അവർക്ക് പ്രശ്നങ്ങളില്ല…!

shortlink

Related Articles

Post Your Comments

Related Articles


Back to top button