
കൊച്ചി: വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് എറണാകുളം സെഷൻസ് കോടതി പരിഗണിക്കും.
ശനിയാഴ്ച കേസ് പരിഗണിക്കുന്ന വേളയിൽ പ്രതിഭാഗവും പരാതിക്കാരിയും കൂടുതൽ തെളിവുകൾ ഹാജരാക്കിരുന്നു. ഇവയുടെ പരിശോധനയെ അടിസ്ഥാനമാക്കിയാണ് വിധി പറയുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയെ സാധുകരിക്കുന്ന തെളിവുകൾ പരാതിക്കാരിയുടെ പക്കൽ ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ, വീഡിയോ ദൃശ്യങ്ങൾ, മൊബൈൽ ചാറ്റുകൾ എന്നിവ തെളിവായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Post Your Comments