
ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം മനേക്ഷ. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം നാല് പതിറ്റാണ്ടുകൾ നീണ്ട സൈനിക ജീവിതത്തിൽ അഞ്ച് യുദ്ധങ്ങളിൽ പങ്കെടുത്തു.
1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്ത് ഇന്ത്യൻ കരസേനയുടെ കരസേനാ മേധാവിയായിരുന്ന സാം മനേക്ഷയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ ഇതാ:
1914 ഏപ്രിൽ 3 ന് പഞ്ചാബിലെ അമൃത്സറിൽ ജനിച്ച സാം മനേക്ഷ സാം ബഹാദൂർ എന്നും ധീരന്മാരുടെ സാം എന്നും വിളിക്കപ്പെടുന്നു. അച്ഛനെപ്പോലെ മെഡിസിൻ പഠിച്ച് ഡോക്ടറാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല അഭിലാഷം.എന്നാൽ, പഠിക്കാൻ ലണ്ടനിലേക്ക് അയക്കാത്തതിനാലുള്ള ദേഷ്യമാണ് മനേക്ഷയെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ എത്തിച്ചത്.
read also: പിടി ഉഷ: കായിക ലോകത്തെ പയ്യോളി എക്‌സ്പ്രസ്
‘ദി പയനിയേഴ്‌സ്’ എന്ന് വിളിക്കപ്പെടുന്ന കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ഭാഗമായി മനേക്ഷയെ തിരഞ്ഞെടുത്തു. ഗൂർഖ റെജിമെന്റുകളിലൊന്നിൽ ചേരുന്ന ആദ്യത്തെ ബിരുദധാരിയായ ഇദ്ദേഹം ഇന്ത്യയുടെ ആദ്യ കരസേനാ മേധാവിയായി സേവനമനുഷ്ഠിക്കുകയും ആദ്യ ഫീൽഡ് മാർഷൽ പദവി നേടുകയും ചെയ്തു.
2008 ജൂൺ 27 ന് പുലർച്ചെ 12:30 ന് 94-ആം വയസ്സിൽ തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള മിലിട്ടറി ഹോസ്പിറ്റലിൽ ന്യൂമോണിയ ബാധിച്ചായിരുന്നു മനേക്ഷയുടെ മരണം. ‘എനിക്ക് കുഴപ്പമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
Post Your Comments