കോഴിക്കോട്: കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാംകുളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് രണ്ട് ക്ലർക്കുമാരടക്കം അറസ്റ്റിലായത്. അനില്‍ കുമാര്‍, സുരേഷ് എന്നീ ക്ലാര്‍ക്കുമാർ, കെട്ടിട ഉടമ, കോർപ്പറേഷനിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ, മൂന്ന് ഇടനിലക്കാർ എന്നിവരാണ് പിടിയിലായത്.
നമ്പർ അനുവദിക്കാൻ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയത്. ക്ലാർക്ക് സുരേഷാണ് ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി കെട്ടിടത്തിന് നമ്പർ അനുവദിച്ചത്.
വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐ.ടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ എം സിദ്ദിഖ് വ്യക്തമാക്കി. മൊത്തം ആറ് കേസുകളാണുള്ളത്. ഇതില്‍, ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ പിടികൂടിയത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായും അസിസ്റ്റന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments