തിരുവനന്തപുരം: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തണം. ഇപ്പോള്‍ നടത്തുന്നതിന്റെ പത്തിരട്ടി നടത്തണം. നൂറു ശതമാനം കുട്ടികളിലേക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനമെത്തിക്കണം. വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍, വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അവര്‍ക്ക് കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യാം. സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുകയെന്നതാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.
Read Also: 13 വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന് അറസ്റ്റില്‍
‘കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടൽ മാർഗ്ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരം ലഭിച്ചത്’- മന്ത്രി വിശദീകരിച്ചു.
Post Your Comments