തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടർന്ന്, തന്നെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്. സി.പി.ഐ.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും മന്ത്രിയുടെ മുന്നില്‍ വെച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ പിന്നില്‍ നിന്നും ചവിട്ടിയെന്നും ദീപാ അനില്‍ പറഞ്ഞു. സംഭവത്തിൽ, മന്ത്രി എതിര്‍ത്തില്ലെന്നും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കയ്യേറ്റമെന്നും ദീപാ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘നിലവില്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത് നിരീക്ഷണത്തിലാണ്. നടുവിന് ചതവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തന്നെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വലിച്ചിഴച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയാണ് തന്നെ സംഭവ സ്ഥലത്ത് നിന്നും കൊണ്ടുപോയത്’- ദീപാ അനില്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
കിളിമാനൂരില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. എന്നാൽ, അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രി റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
Post Your Comments