പ്രാചീനകാലം മുതൽ ഭാരതീയർ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയിൽ സതി ദേഹത്യാഗം ചെയ്തതിൽ ക്രുദ്ധനായിത്തീർന്ന പരമശിവൻ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചപ്പോൾ ജന്മമെടുത്തതാണ് ഭദ്രകാളിയെന്നും രണ്ട് വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്.
മേൽപ്പറഞ്ഞ രണ്ടു ഭാവങ്ങൾ കൂടാതെ വേറെയും കാളി ഉപാസന സമ്പ്രദായങ്ങളുണ്ട്. മധുകൈടഭന്മാരെ വധിക്കാനായി അവതരിച്ച ഭദ്രകാളി എന്നൊരു വിശ്വാസമുണ്ട്. മധുകൈടഭന്മാരെന്ന രണ്ട് അസുരന്മാരുമായുള്ള യുദ്ധത്തിൽ ഭഗവാൻ വിഷ്ണു തളരുകയും ആ സമയത്ത് ഭദ്രകാളി അവതരിച്ചുവെന്നുമൊരു വിശ്വാസമുണ്ട്.
ഈശ്വര: ഋഷി
പങ്തി: ഛന്ദസ്
ശക്തിഭൈരവി ദേവത’
ധ്യാനം
‘ ഓം കാളിം മേഘസമപ്രഭാം ത്രിനയനാം
വേതാള കണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിരഃ
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദി വിപദാം
സംഹാരിണീമീശ്വരീം’
“മൂലമന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ’
ചൊല്ലേണ്ട വിധം”
“ആദ്യം ഋഷി, ഛന്ദസ്, ദേവത എന്നിവയും ധ്യാന ശ്ലോകവും ഒരുതവണ ജപിച്ചതിന് ശേഷം മൂലമന്ത്രം ജപിക്കണം. കാളി ഉപാസനയുടെ ഭാഗമായി സ്ത്രീകളോട് ആദരവോടെ പെരുമാറണം. മന, ശരീര ശുദ്ധി അത്യന്താപേക്ഷിതമാണ്. ബ്രഹ്മചര്യം നിർബന്ധമല്ലെങ്കിലും അനുഷ്ടിക്കുന്നതാണ് അഭികാമ്യം.
1001 അല്ലെങ്കിൽ 101 എന്നീ സംഖ്യകളിൽ ഉപാസനക്കായി ദിനവും ജപിക്കണം. അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രനടയിൽ എത്തി കൈകൂപ്പി മേൽപ്പറഞ്ഞ രീതിയിൽ ധ്യാന ശ്ലോകം ഒരുതവണയും മൂലമന്ത്രം 11 തവണയും ചൊല്ലുന്നത് ആഗ്രഹ സാഫല്യത്തിന് ഉത്തമമെന്നാണ് വിശ്വാസം.
Post Your Comments