ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് 14 ദശലക്ഷം ഡോളർ പിഴ ചുമത്തി. സാംസംഗ് ഗാലക്സി സ്മാർട്ട്ഫോണുകളുടെ വാട്ടർ റെസിസ്റ്റന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പിഴ ചുമത്തിയത്.
സാംസംഗിന്റെ എസ്7, എസ്7 എഡ്ജ്, എ5, എ7, എസ്8, എസ്8 പ്ലസ്, നോട്ട് 8 എന്നീ സ്മാർട്ട്ഫോണുകളിൽ വാട്ടർ റെസിസ്റ്റന്റ് ഫീച്ചർ ഉണ്ടെന്നാണ് കമ്പനി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്. 2016 മാർച്ച് മുതൽ 2018 ഒക്ടോബർ വരെ നടന്ന പരസ്യ ക്യാമ്പയിനുകളിലാണ് കമ്പനി ഈ അവകാശവാദം ഉന്നയിച്ചത്.
Also Read: കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക
1.5 മീറ്റർ താഴ്ചയിൽ വീണാലും 30 മിനിറ്റ് വരെ ഫോൺ ജലത്തെ പ്രതിരോധിക്കുമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വെള്ളത്തിൽ വീണ ഫോണുകൾക്ക് നിരവധി പ്രശ്നങ്ങൾ സംഭവിച്ചതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഉപയോക്താക്കൾ ഫെഡറൽ കോടതിയെ സമീപിച്ചത്.
Post Your Comments