ചോറിലെ കൊഴുപ്പിനെയും ഗ്ലൂക്കോസിനെയും പേടിക്കാതെ ഇനി ചോറ് കഴിക്കാം. അരി വയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്താൽ മതി. ചോറിലെ കൊഴുപ്പിന്റെ പത്ത് മുതല്‍ അന്‍പത് ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് വഴി കഴിയും. ചോറിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കാനും ഇത് വഴി സാധിക്കും.
ഇങ്ങനെ തയ്യാറാക്കുന്ന ചോറ് ഫ്രിഡ്ജില്‍ വച്ചതിന് ശേഷം പത്തോ പന്ത്രണ്ടോ മണിക്കൂറിന് ശേഷം ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. ഇതിങ്ങനെ ചെയ്യുമ്പോള്‍ ചോറിലെ കെമിക്കല്‍ കോമ്പോസിഷന്‍ ആരോഗ്യകരമായ രീതിയില്‍ വ്യത്യാസപ്പെടും.
Read Also : അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വെളിച്ചെണ്ണയൊഴിച്ച് പാചകം ചെയ്ത ചോറ് ഫ്രീസറില്‍ കൂടി വയ്ക്കുമ്പോള്‍ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത്, കൊഴുപ്പ് ശരീരത്തില്‍ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാന്‍ സഹായകമാകും.
ഈ രീതിയില്‍ തയ്യാറാക്കുന്ന ചോറ് തൈരു പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണമാണ് നല്‍കുന്നത്. ഇത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് വളരെ സഹായകമാണ്.
Post Your Comments