നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി നിരവധി ധര്‍മ്മങ്ങളാണ് കരളിനുള്ളത്. കരള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ ഭക്ഷണകാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ശരീരത്തിന് ഗുണമെങ്കിലും ചില ഭക്ഷണങ്ങള്‍ അമിതമായാല്‍ അത് ദോഷം ചെയ്യും. അതുകൊണ്ടു തന്നെ, സമീകൃതമായ ആഹാരരീതിയിലേക്ക് മാറേണ്ടത് ആവശ്യമാണ്.
ചപ്പാത്തി, ബ്രെഡ്, ചോറ്, ചോളം, ഓട്‌സ് പൊടി, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, സൂപ്പ്, പാകം ചെയ്ത പച്ചക്കറികള്‍, ഉരുളക്കിഴങ്ങ്, മധുരകിഴങ്ങ്, ചേന, കാച്ചില്‍, പഴവര്‍ഗങ്ങള്‍, പഴത്തിന്റെ ജ്യൂസ്, തേന്‍, വെള്ളം, ഗ്ലൂക്കോസ് വെള്ളം എന്നിവ കരളിന് ഗുണം നല്‍കുന്നു.
Read Also : വിവാദ മാദ്ധ്യമ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് അറസ്റ്റില്‍
തിളപ്പിച്ച പാല്‍ ഒരു ഗ്ലാസ്, പുഴുങ്ങിയ മുട്ടയുടെ വെള്ള, ഗോതമ്പിന്റെ ബ്രെഡ് എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇടവേള സമയത്ത് സൂപ്പ്, നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉന്മേഷം നല്‍കും. ചിക്കന്‍, വെജിറ്റബിള്‍ സൂപ്പ്, കഴുകി ഉണ്ടാക്കിയ പരിപ്പ്, മീന്‍, ചോറ് എന്നിവ ഉച്ചക്ക് കഴിക്കണം. വൈകുന്നേരം ചായ, കാപ്പി, ജ്യൂസ്, നാരങ്ങാ വെള്ളം എന്നിവ ഉന്മേഷം നല്‍കും.
Post Your Comments