Latest NewsNewsLife Style

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ ഇതാ..

ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മെ എത്തിച്ചേക്കാം. ഹൃദയാഘാതം സംഭവിക്കുന്ന രോഗികളില്‍ മിക്കപ്പോഴും ബിപി ഉയരുന്നത് അതിന് കാരണമായി വരാറുണ്ട്.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് പ്രധാനമാണ്. നമ്മുടെ ജീവിതരീതികളില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരാം. അത്തരത്തില്‍ വീട്ടില്‍ വച്ചുതന്നെ ബിപി നിയന്ത്രിക്കാന്‍ സഹായകമായ ചില മാര്‍ഗങ്ങൾ ഇതാ..

അമിതമായ മദ്യപാനം, പതിവായ മദ്യപാനം എന്നിവയെല്ലാം ബിപി ഉയര്‍ത്തുന്നതിന് കാരണമായി വരാം. വീട്ടില്‍ വച്ച് പതിവായി മദ്യപിക്കുന്നവരാണെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മദ്യപാനം നിര്‍ത്തുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. പുകവലി ശീലമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും അത് അവസാനിപ്പിക്കണം. ബിപിയില്‍ പെട്ടെന്ന് വ്യതിയാനം വരുന്നതിന് പുകവലി വലിയ കാരണമാകും.

മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബിപി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പല പഠനങ്ങളും നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. കൂടാതെ, പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണവും ബിപിക്ക് നല്ലത് തന്നെ. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂണ്‍, ഉണക്കമുന്തിരി, ഈന്തപ്പഴം, മുന്തിരി എന്നിവയെല്ലാം ഇത്തരത്തില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

Read Also:- ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും: ആന്‍ഡ്രൂ ബാല്‍ബേർണി

പതിവായ വ്യായാമവും ബിപി നിയന്ത്രിക്കാന്‍ ഏറെ സഹായകം തന്നെ. ശാരീരികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയില്‍ ബിപിയില്‍ വ്യതിയാനം വരാന്‍ ധാരാളം സാധ്യതകളുണ്ട്. അതുപോലെ ശരീരവണ്ണം കൂടുന്നതും ബിപിയുള്ളവര്‍ക്ക് നല്ലതല്ല. ഇതിനും വ്യായാമം അനിവാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button