കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ.ശങ്കു.ടി ദാസിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ മിംസ് ആശുപത്രി പുറത്തുവിട്ടു. ഗുരുതരമായി പരിക്കേറ്റ ശങ്കു.ടി ദാസിനെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനാപകടം സംഭവിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ ചാനലുകളിലൂടെയും തെറ്റായ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രി അധികൃതര്‍ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടിരിക്കുന്നത്.
Read Also: അവിഷിത്ത് ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് തന്നെ: വിവാദമായതോടെ ഒഴിവാക്കി ഉത്തരവിറക്കി
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കരളില്‍ രക്തസ്രാവവും നിയന്ത്രണ വിധേയമല്ലാത്ത ബിപിയും ശങ്കു.ടി ദാസിന് ഉണ്ടായിരുന്നു. രക്തസ്രാവം തടയുന്നതിനായി ആന്‍ജിയോ എംബൊളൈസേഷന് അദ്ദേഹത്തെ വിധേയനാക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബി.പി കുറഞ്ഞ നിലയില്‍ ആയതിനാല്‍ ഐനോട്രോപ്പിക് സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കുകയും വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കിയതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. കൂടാതെ, ബിപി വീണ്ടും കുറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സിടി സ്‌കാന്‍ വീണ്ടും ചെയ്യുകയും രക്തസ്രാവം ഇല്ല എന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. അവയവങ്ങളുടെ പരാജയ ലക്ഷണം തുടരുന്നതിനാല്‍ ശങ്കു.ടി ദാസിനെ തുടര്‍ച്ചയായി റീനല്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയനാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ മികച്ച ശ്രദ്ധയും പരിചരണവും നല്‍കുമ്പോഴും മെറ്റാബാളിക് പാരാമീറ്ററുകളും ഹീമോ ഡൈനാമിക്‌സും സങ്കീര്‍ണ്ണമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments