Latest NewsIndiaNews

റെയില്‍വേ നവീകരണം: 245 ദശലക്ഷം ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്

ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിനായി ലോക ബാങ്കിന്റെ സഹായം

ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ നവീകരണത്തിനായി ലോക ബാങ്കിന്റെ സഹായം. 245 ദശലക്ഷം ഡോളറിന്റെ ലോണ്‍ ആണ് റെയില്‍വേ നവീകരണത്തിനായി ലോക ബാങ്ക് അനുവദിച്ചത്. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്മെന്റില്‍ (ഐബിആര്‍ഡി) നിന്നും ലോണ്‍ അനുവദിക്കാനാണ് ലോക ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരിച്ചടവിനായി 22 വര്‍ഷ കാലാവധിയും ഏഴ് വര്‍ഷ അധിക സമയവും അനുവദിച്ചു.

Read Also: ‘പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’: വിമർശനം

ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുക, ഗതാഗതം ലളിതമാക്കുക, ചരക്ക് വിതരണ ശൃംഖലകളിലേയ്ക്ക് റെയില്‍ ഗതാഗതം സംയോജിപ്പിക്കുക, എന്നീ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്ന പ്രോജക്ടാണ് റെയില്‍ ലോജിസ്റ്റിക് പ്രോജക്ട്. ചരക്ക് വിതരണ ശൃംഖലകളിലേയ്ക്ക് റെയില്‍ ഗതാഗതം സംയോജിപ്പിക്കുന്നത് സ്വകാര്യ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ലോകത്തെ നാലാമത്തെ വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ടണ്‍ ചരക്കുകളാണ് വിതരണം ചെയ്യുന്നത്. 71 ശതമാനം റോഡ് മാര്‍ഗവും 17 ശതമാനം റെയില്‍ മാര്‍ഗവുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button