
ഭുവനേശ്വര്‍: പ്രമുഖ നടന്‍ റായിമോഹന്‍ പരീദയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 58 വയസ്സായിരുന്നു. നൂറിലേറെ ഒഡിയ സിനിമകളിൽ അഭിനയിച്ച പരിദ ബംഗാളി സിനിമയിലും സജീവമായിരുന്നു.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നു രാവിലെയാണ് വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ പരിദയെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. പരിദെയ്ക്ക് ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് ഉള്ളത്.
Post Your Comments