കുടുംബ നാഥന്റെ മരണത്തോടെ സന്തോഷ പൂർണമായ കുടുംബജീവിതം നഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ. സമൂഹത്തിൽ പലപ്പോഴും ഒറ്റപ്പെടലുകളും അപമാനങ്ങളും ഏൽക്കേണ്ടിവരുന്ന വിധവകളുടെ പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും വിധവകളായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയാണ് ജൂൺ 23 അന്താരാഷ്ട്ര വിധവാ ദിനം ആഘോഷിക്കുന്നത്. 2011 ജൂൺ 23 മുതലാണ് അന്താരാഷ്ട്ര വിധവാ ദിനം ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങിയത്.
വിധവകളുടെ പ്രശ്നത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ദി ലൂംബ ഫൗണ്ടേഷനാണ് ആദ്യമായി വിധവ ദിനം ആഘോഷിക്കുവാൻ ആരംഭിച്ചത്. 1954 ജൂൺ 23നാണ് ലൂംബ പ്രഭുവിനെ അമ്മ പുഷ്പവതി രൂപ വിധവയായത്. അതുകൊണ്ടാണ് ഈ ദിവസം അന്താരാഷ്ട്ര വിധവ ദിനമായി തിരഞ്ഞെടുത്തത്. 2005 ൽ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യയായ ചെറി ബ്ലെയറും ലോർഡ് ലൂംബയും ചേർന്നാണ് ആദ്യമായി അന്താരാഷ്ട്ര വിധവ ദിനം ആചരിച്ചത്. 2010 ഡിസംബർ 21ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അന്താരാഷ്ട്ര വിധവ ദിനമായി ജൂൺ 23 അംഗീകരിച്ചു. ശ്രീലങ്ക, അമേരിക്ക, യുകെ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര വിധവ ദിനം ജൂൺ 23ന് ആചരിക്കുന്നു.
Post Your Comments