ലക്നൗ: കാണ്‍പൂര്‍ കലാപത്തിന് ധനസഹായം നല്‍കിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി. കലാപത്തില്‍ കല്ലേറ് ഉള്‍പ്പടെ നടത്തി തെരുവുകള്‍ കൂടുതല്‍ അക്രമാസക്തമാക്കാന്‍ ഇയാള്‍ കലാപകാരികള്‍ക്ക് പണം നല്‍കിയിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് 500-1000 രൂപ വരെയാണ് പ്രതിഫലം നല്‍കിയിരുന്നതെന്ന് ബിരിയാണി കട ഉടമ മുക്താര്‍ ബാബ പറയുന്നു.
Read Also: പദ്ധതിയുമായി മുന്നോട്ട്: സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം.ഡി
പ്രവാചക വിവാദം ആയുധമാക്കി ക്രമസമാധാനം തകര്‍ക്കാനായിരുന്നു ചിലര്‍ ലക്ഷ്യമിട്ടിരുന്നത്. കലാപം കൂടുതല്‍ അക്രമാസക്തമാക്കുന്നത് ഉള്‍പ്പടെയുള്ള ചര്‍ച്ചകളും പദ്ധതികളും മുക്താര്‍ ബാബയുടെ ബിരിയാണി കടയില്‍ നിന്നാണ് നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
കാണ്‍പൂരിലെ തെരുവുകളില്‍ സംഘം അക്രമം നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കലാപത്തിനായി നിരവധി യുവാക്കളെ ഇയാള്‍ ചുമതലപ്പെടുത്തിയിരുന്നതായും അന്വേഷണത്തിലൂടെ വ്യക്തമായി.
അക്രമത്തിന് ആസൂത്രണം നല്‍കിയ സംഘത്തില്‍പ്പെട്ടവര്‍ ഇയാളുടെ കടയിലിരുന്ന് വീഡിയോ കോളിലൂടെ കലാപദൃശ്യങ്ങള്‍ കണ്ടിരുന്നതായും കല്ലേറിലും പെട്രോള്‍ ബോംബ് എറിയാനും പോയ യുവാക്കള്‍ക്ക് പണത്തിന് പുറമെ ബിരിയാണിയും നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി.
Post Your Comments