KeralaLatest NewsNews

എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരിച്ചു

 

 

കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരണപ്പെട്ടു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ ശ്രീരാജാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്രീരാജ് 2017-ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും ഇതുവരെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലില്ല.

ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും ദുരന്ത വാർത്തകൾ ആവർത്തിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button