ഷിംല: പന്ത്രണ്ട് വയസ്സുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റില്‍. രണ്ടാം വിവാഹത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച 36 കാരനായ യുവാവും പൊലീസ് പിടിയിലായി. 2021 ജൂണിലാണ് പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ധാര്‍ചുലയില്‍ വച്ച് ആദ്യ വിവാഹം കഴിപ്പിച്ചത്.
കുറച്ച് നാളുകള്‍ക്ക് ശേഷം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച് കുട്ടി വീട്ടില്‍ തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന്, 2021 ഡിസംബറില്‍ കുട്ടിയെ മാതാപിതാക്കള്‍ വീണ്ടും വിവാഹം കഴിപ്പിച്ചു. ഈ വിവാഹത്തോടെ കുട്ടി ഗർഭിണിയാകുകയും ചെയ്തു. ഇത് മനസിലാക്കിയ അയൽവാസികൾ നൽകിയ പരാതിയിലാണ് കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ ആദ്യം വിവാഹം ചെയ്‌ത വ്യക്തിയേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376, 5 (j) (II)/6 പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
Post Your Comments