ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം 1,500 മുതൽ 2,000 ബ്രാഞ്ചുകൾ ആരംഭിക്കാനാണ് സാധ്യത.
‘രാജ്യത്തെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തുമ്പോൾ ബ്രാഞ്ചുകളുടെ എണ്ണം വളരെ കുറവാണ്. ഓരോ വർഷവും 1,500 മുതൽ 2,000 വരെ ശാഖകൾ തുറന്നാൽ അഞ്ചു വർഷത്തിനുള്ളിൽ ബാങ്കിംഗ് രംഗത്ത് വലിയ നേട്ടം കൈവരിക്കാൻ സാധിക്കും’, എച്ച്ഡിഎഫ്സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശശിധർ ജഗദീശൻ പറഞ്ഞു.
Also Read: യുഎഇയിൽ ബലിപെരുന്നാൾ ജൂലൈ 9 ന് ആകാൻ സാധ്യത
നിലവിൽ 6,000 ശാഖകളാണ് എച്ച്ഡിഎഫ്സി ബാങ്കിന് ഉള്ളത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം 36,961 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. അറ്റാദായത്തിൽ 19 ശതമാനമാണ് വളർച്ച കൈവരിച്ചത്.
Post Your Comments