തിരഞ്ഞെടുത്ത കാലയളവിലെ രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. സ്വകാര്യ മേഖലയിലെ വായ്പ ദാതാക്കളാണ് ആക്സിസ് ബാങ്ക്.
7 ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനമാണ് പലിശ ലഭിക്കുന്നത്. 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനമാണ് പലിശ നിരക്ക്. 6 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശയും 9 മാസം മുതൽ 1 വർഷം വരെ കാലയളവുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും ലഭിക്കും.
Also Read: ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ അറിയാൻ
അഞ്ച് വർഷം മുതൽ 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായാണ് ഉയർത്തിയത്. കൂടാതെ, സേവിംഗ്സ് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും.
Post Your Comments