Latest NewsNewsIndiaBusiness

ആക്സിസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി

7 ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനമാണ് പലിശ ലഭിക്കുന്നത്

തിരഞ്ഞെടുത്ത കാലയളവിലെ രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. സ്വകാര്യ മേഖലയിലെ വായ്പ ദാതാക്കളാണ് ആക്സിസ് ബാങ്ക്.

7 ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനമാണ് പലിശ ലഭിക്കുന്നത്. 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനമാണ് പലിശ നിരക്ക്. 6 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശയും 9 മാസം മുതൽ 1 വർഷം വരെ കാലയളവുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും ലഭിക്കും.

Also Read: ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ അറിയാൻ

അഞ്ച് വർഷം മുതൽ 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായാണ് ഉയർത്തിയത്. കൂടാതെ, സേവിംഗ്സ് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button