റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി ഐഡിബിഐ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള ഡെപ്പോസിറ്റുകളുടെ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്.
നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. കൂടാതെ, ടേം ഡെപ്പോസിറ്റുകൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 5.75 ശതമാനമാണ് നൽകുന്നത്. ആഭ്യന്തര ടേം ഡെപ്പോസിറ്റുകൾ, നോൺ റസിഡന്റ് ഓർഡിനറി, നോൺ റസിഡന്റ് എക്സ്റ്റേണൽ ടേം ഡെപ്പോസിറ്റുകൾക്കും പുതുക്കിയ പലിശ നിരക്ക് ബാധകമാണ്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,556 കേസുകൾ
റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനാൽ എസ്ബിഐ, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.
Post Your Comments