
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഉലുവ. ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ നിരവധി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. ഉലുവ വെള്ളത്തിന്റെ ഗുണങ്ങൾ പരിശോധിക്കാം.
പ്രമേഹ രോഗികൾ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം സഹായിക്കും. കൂടാതെ, ഇൻസുലിൻ ഉൽപ്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ ഉള്ളവർക്കും ഉലുവ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഉലുവ വെള്ളം കുടിച്ചാൽ നല്ല കൊളസ്ട്രോളിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും.
അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചരിച്ചിൽ തടയാൻ ഉലുവ അത്യുത്തമമാണ്. കൂടാതെ, ഭക്ഷണത്തിലൂടെ എത്തുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ ഉലുവ സഹായിക്കും.
Post Your Comments