Latest NewsKeralaNews

മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്

മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: ആശുപത്രിയിലെ വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ വകുപ്പ് മേധാവികളായ രണ്ട് ഡോക്ടര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ന്യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളെയാണ് സസ്പെന്‍ഡ് ചെയ്തത്. കൃത്യമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു: വോട്ടെടുപ്പ് ജൂലൈ 18ന്

അതേസമയം, ജീവനക്കാരല്ലാത്തവര്‍ പെട്ടിയെടുത്തെന്ന ആശുപത്രി അധികൃതരുടെ പരാതിയും അന്വേഷിക്കും. സമഗ്രമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏകോപനത്തില്‍ പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം. രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലന്‍സ് എത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആംബുലന്‍സ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതില്‍ പരാതി ഉണ്ട്. ഇവര്‍ ഡോക്ടര്‍മാര്‍ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button