Latest NewsNewsIndia

നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി

കര്‍ഫ്യൂ പോലെ നിയന്ത്രണ നടപടികളൊന്നും ഇല്ലാത്ത സമയത്താണ് ഇയാള്‍ രാത്രിയില്‍ റോഡില്‍ ഇരുന്നതെന്ന് കോടതി

മുംബൈ: നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതിയുടെ നിരീക്ഷണം. മുംബൈയില്‍ രാത്രി റോഡില്‍ കണ്ടയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി റദ്ദാക്കിക്കൊണ്ടാണ് ഗോരേഗാവ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

Read Also: മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: ഒമാൻ എയർ

മുംബൈ പോലുള്ള ഒരു നഗരത്തില്‍ രാത്രിയില്‍ ചുറ്റക്കറങ്ങുന്നത് കുറ്റകൃത്യമല്ല. കര്‍ഫ്യൂ പോലെ നിയന്ത്രണ നടപടികളൊന്നും ഇല്ലാത്ത സമയത്താണ് ഇയാള്‍ രാത്രിയില്‍ റോഡില്‍ ഇരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നു പറഞ്ഞാണ് പൊലീസ് കേസ് എടുത്തത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം ഇയാള്‍ കുറ്റം ചെയ്തെന്നു കരുതാനാകില്ലെന്ന് കോടതി വിലയിരുത്തി. ഇയാള്‍ സ്വന്തം പേരോ മറ്റു വിവരങ്ങളോ മറച്ചുപിടിച്ചെന്നും കരുതാനാകില്ലെന്നു കോടതി പറഞ്ഞു.

യു.പി സ്വദേശിയായ സുമിത് കശ്യപിന് എതിരെയാണ് പൊലീസ് കേസ് എടുത്തത്. പൊലീസിനെ കണ്ടപ്പോള്‍ ഇയാള്‍ തൂവാല കൊണ്ടു മുഖം മറച്ചെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയ്ക്കാണ് കശ്യപ് റോഡില്‍ ഇരിക്കുന്നതു കണ്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പോലെ ഒരു നഗരത്തില്‍ ഇതത്ര വൈകിയ സമയമല്ല. അങ്ങനെ ആണെങ്കില്‍ക്കൂടി വെറുതെ റോഡില്‍ ഇരിക്കുന്നതു കുറ്റകൃത്യമാവില്ല- കോടതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button