കൊൽക്കത്ത: രാഷ്ട്രപതി തെരഞ്ഞടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി, മുൻ പശ്ചിമ ബംഗാൾ ഗവർണറും ഗാന്ധിജിയുടെ കൊച്ചുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധി. രാഷ്ട്രപതി സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ പരിഗണിച്ചതിൽ പ്രതിപക്ഷ നേതാക്കളോട് നന്ദിയുണ്ടെന്നും എന്നാൽ, പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാർത്ഥി ദേശീയ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് താൻ വിശ്വസിക്കുന്നതായും അതിനാൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതൽ അനുയോജ്യരായ ആളുകൾ ഉണ്ടാവുമെന്നും ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധി മത്സരിക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നത്.
നേരത്തെ എന്‍.സി.പി. നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാഘട്ട യോഗം ചൊവ്വാഴ്ച നടക്കും. യോഗത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കും എന്നാണ് ലഭ്യമായ വിവരം.
Post Your Comments