Latest NewsNewsInternationalGulfOman

മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: ഒമാൻ എയർ

മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർ. ഖരീഫ് സീസണിലെ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ്‌ നടപടി. ജൂൺ 23 മുതൽ സെപ്തംബർ 11 വരെയുള്ള കാലയളവിൽ മസ്‌കത്ത്-സലാല-മസ്‌കത്ത് സെക്ടറിൽ ആഴ്ച്ചതോറും 112 വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ വ്യക്തമാക്കി.

Read Also: കുവൈറ്റ് മനുഷ്യക്കടത്തിന് പിന്നില്‍ ആട് മേയ്ക്കലെന്ന് സംശയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് എന്‍ഐഎ

മസ്‌കത്ത്- സലാല സെക്ടറിൽ ബോയിങ്ങ് 787 ഡ്രീംലൈനർ, എയർബസ് A330 എന്നീ വിമാനങ്ങളും, ബോയിങ്ങ് 737 വിമാനങ്ങളും ഉപയോഗിക്കുമെന്നാണ് ഒമാൻ എയർ വ്യക്തമാക്കിയത്. മസ്‌കത്തിൽ നിന്ന് സലാലയിലേക്കും, തിരിച്ചും പ്രതിദിനം എട്ട് സർവ്വീസുകൾ വീതം ഉണ്ടായിരിക്കും. ഇതിൽ ആദ്യ വിമാനം പുലർച്ചെ 2:05-നും, അവസാന വിമാനം രാത്രി 10-45-നും യാത്ര ആരംഭിക്കുന്ന രീതിയിലാണ് സർവ്വീസുകൾ നടത്തുക.

Read Also: ‘എല്ലാവരും മാദ്ധ്യമങ്ങളിലൂടെ ശില്പം കണ്ടു, അപ്പോ ഞാനും കാണേണ്ടേ?’: വിശ്വരൂപ ശില്പം നേരിൽ കണ്ട് മോഹൻലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button