ജുൻജുൻവാല പോർട്ട്ഫോളിയോയിൽ ഉൾപ്പെട്ട ടാറ്റ സ്റ്റോക്കിന്റെ ഓഹരി മൂല്യം ഇടിയുന്നു. കഴിഞ്ഞ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഹരി മൂല്യം. ഈ ഓഹരിയുടെ ഏറ്റവും ഉയർന്ന നിലവാരം മാർച്ചിലാണ് രേഖപ്പെടുത്തിയത്. 2,767.55 രൂപയ്ക്കാണ് മാർച്ച് മാസം ഓഹരി ട്രേഡിംഗ് നടത്തിയത്. ഇത്തവണ ഓഹരി മൂല്യം കുത്തനെ കുറഞ്ഞ് 1,946.90 രൂപയിലാണ് ഓഹരി ട്രേഡിംഗ് തുടരുന്നത്.
ഓഹരി വില ഇടിയുന്ന സാഹചര്യത്തിൽ വാങ്ങലിനോ വിൽക്കലിനോ മുതിരാതെ ഓഹരികൾ ഹോൾഡ് ചെയ്തു വയ്ക്കാനാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. പണപ്പെരുപ്പം നിലനിൽക്കുന്നതിനാൽ അടിസ്ഥാന വസ്തുക്കൾ മാത്രമായി വിപണനം ചെയ്യേണ്ട സാധ്യതയും നിലനിൽക്കുന്നുണ്ട്.
Post Your Comments