ജീവജാലങ്ങളുടെ സവിശേഷമായ ഒരു അവയവമാണ് കണ്ണ്. കണ്ണുണ്ടായാൽ പോരാ കാണണം, കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല തുടങ്ങിയ ചൊല്ലുകൾ കണ്ണിന്റെ പ്രാധാന്യം വിളിച്ചോതുന്നവയാണ്. ഗുരുതരമായ കാഴ്ച പ്രശ്നങ്ങൾക്ക് കാരണമാകുന്ന നിസ്റ്റാഗ്മസ് എന്ന മെഡിക്കൽ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 20 ന് അന്താരാഷ്ട്ര നിസ്റ്റാഗ്മസ് അവബോധ ദിനം ആചരിക്കുന്നു. ഒരു വ്യക്തിക്ക് ഒഴുകുന്നതോ ഇളകുന്നതോ ആയ കണ്ണുകളുള്ള ഒരു അവസ്ഥയാണ് നിസ്റ്റാഗ്മസ്. സാധാരണ ഭാഷയിൽ, കണ്ണുകൾ അനിയന്ത്രിതമായ ചലനങ്ങൾ ഉണ്ടാകുന്ന ഈ രോഗാവസ്ഥയെ ‘നൃത്ത കണ്ണുകൾ’ എന്നും വിളിക്കാറുണ്ട്.
രണ്ട് തരം നിസ്റ്റാഗ്മസ് അവസ്ഥകളുണ്ട് – ജെർക്ക്, പെൻഡുലാർ നിസ്റ്റാഗ്മസ്. ആദ്യ തരത്തിൽ,
കണ്ണുകൾ പെട്ടെന്ന് ഒരു ദിശയിലേക്കും പതുക്കെ എതിർ ദിശയിലേക്കും കുലുങ്ങുന്നു. രണ്ടാമത്തെ തരത്തിൽ, കണ്ണുകൾ ഒരു ദിശയിലേക്ക് നീങ്ങുകയും പെട്ടെന്ന് എതിർവശത്തേക്ക് കുതിക്കുകയും ചെയ്യുന്നു.ഓരോ 1,000 കുഞ്ഞുങ്ങളിൽ ഒരാൾ നിസ്റ്റാഗ്മസുമായി ജനിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരു കുഞ്ഞ് നിസ്റ്റാഗ്മസ് ബാധിച്ച് ജനിക്കുമ്പോഴോ ശൈശവാവസ്ഥയിൽ ഈ വൈകല്യം ഉണ്ടാകുമ്പോഴോ ഉള്ള മെഡിക്കൽ പദമാണ് കൺജെനിറ്റൽ നിസ്റ്റാഗ്മസ്. ഒരു അസുഖം മൂലമോ ദുരുപയോഗം ചെയ്ത മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലമോ ഈ രോഗം ഉണ്ടാകുന്നു. ആൽബിനിസം, മയോപിയ, ആസ്റ്റിഗ്മാറ്റിസം, ട്രോമ, ഉറക്കക്കുറവ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ എന്നിവയുടെ അനന്തരഫലമായും ഈ രോഗമുണ്ടാകാറുണ്ട്.
നിസ്റ്റാഗ്മസ് ബാധിച്ചവർ പൂർണ അന്ധരാകും. പല രോഗങ്ങളിലെയും പോലെ, നിസ്റ്റാഗ്മസ് കേസുകളിലും നേരത്തെയുള്ള രോഗനിർണയവും ഇടപെടലും വളരെ പ്രധാനമാണ്. ചികിത്സയിൽ കോൺടാക്റ്റ് ലെൻസുകൾ, ഗ്ലാസുകൾ, മരുന്നുകൾ, ശസ്ത്രക്രിയാ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്നു. അന്താരാഷ്ട്ര നിസ്റ്റാഗ്മസ് അവബോധ ദിനത്തിൽ സർക്കാരുകളും സംഘടനകളും നേത്രരോഗത്തെക്കുറിച്ച് അവബോധം വളർത്തുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
Post Your Comments