ന്യൂഡല്‍ഹി: കേന്ദ്ര സെക്രട്ടറിയേറ്റ് സമിതിക്ക് രൂപം നല്‍കി സിപിഐഎം. ആറംഗ സെക്രട്ടറിയേറ്റാണ് രൂപീകരിച്ചത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജോഗേന്ദ്ര ശര്‍മ്മ, രാജേന്ദര്‍ ശര്‍മ്മ, മുരളീധരന്‍, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍ എന്നിവരാണ് കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വളര്‍ന്നുവരുന്ന കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും ദൈനംദിന സംഘടനാകാര്യങ്ങളില്‍ പൊളിറ്റ് ബ്യൂറോയെ സഹായിക്കുന്നതിനുമാണ് ഈ സംഘടന സംവിധാനം. അതേസമയം, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്.
ഓട്ടോറിക്ഷയ്ക്ക് നാഷണൽ പെർമിറ്റോ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ‘ദയവു ചെയ്തു കേന്ദ്രം എന്ന് പറയരുത്, കേരളം മതി, അതിനുള്ള വകുപ്പേ നമുക്കുള്ളൂ.’ എന്നാണ് മറ്റൊരു കമന്റ്. ‘ എന്ത് ഉണ്ടായിട്ടെന്താ, എല്ലാം ഒരേ ആൾക്കാർ തന്നെയല്ലേ? മുണ്ടുടുത്താൽ സംസ്ഥാന കമ്മിറ്റി പാൻ്റ് ഇട്ടാൽ കേന്ദ്ര കമ്മിറ്റി’ എന്നും കമന്റുകൾ ഉണ്ട്.
‘കേരളത്തിൽ മാത്രമുള്ള പാർട്ടിക്ക് കേന്ദ്രസെക്രട്ടറിയേറ്റ് എന്തിനാടേ?’ എന്നും, ‘സെക്രട്ടറിയേറ്റ് മാത്രം പോരാ ഒരു പാർലമെന്റും കൂടി ആവാം’ എന്നും കമന്റുകൾ ഉണ്ട്.
Post Your Comments