തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ കടബാധ്യതയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
എത്രയും പെട്ടെന്ന് കേരളം നടപടികള്‍ എടുക്കണമെന്നും, അല്ലാത്ത പക്ഷം കടക്കെണിയിലേയ്ക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ ദേബ ബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികനില ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവിധ സൂചകങ്ങള്‍ വിലയിരുത്തിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കി തിരുത്തല്‍ നടപടികള്‍ക്കു തുടക്കമിടേണ്ടതുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.
Post Your Comments