കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻറെ വെളിപ്പെടുത്തലുകൾ കേരളക്കര ഒന്നടങ്കം ചർച്ചയിലേക്ക് നീങ്ങുമ്പോൾ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. ഇക്കാരം ഉന്നയിച്ച് അവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. സ്വപ്‌നയുടെ മൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദ വിവരങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും കാണിച്ചാണ് സരിത ഹര്‍ജി നല്‍കിയത്.
Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി
എന്നാൽ, സ്വപ്‌ന സുരേഷ് 164ാം വകുപ്പ് പ്രകാരം നല്‍കിയ മൊഴി ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ, ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. മൊഴിപ്പകര്‍പ്പ് മൂന്നാമതൊരു ഏജന്‍സിക്ക് നല്‍കാന്‍ പാടില്ലെന്ന സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം ശരിവെച്ചായിരുന്നു കോടതി നടപടി. അതേസമയം, കെ.ടി ജലീലനെതിരായ രഹസ്യമൊഴിയിലെ പരാമര്‍ശം പുറത്ത് വിടുമെന്ന് സ്വപ്‌ന സുരേഷ് ഭീഷണിപ്പെടുത്തിയിരുന്നു.
Post Your Comments