Latest NewsNewsIndiaBusiness

എച്ച്ഡിഎഫ്സി ബാങ്ക്: രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി

7 ദിവസം മുതൽ 29 ദിവസം വരെയുള്ള പലിശ നിരക്കിൽ 25 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്

എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും ഉയർത്തി. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.

7 ദിവസം മുതൽ 29 ദിവസം വരെയുള്ള പലിശ നിരക്കിൽ 25 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, പലിശ നിരക്ക് 2.75 ശതമാനമായി. പുതുക്കിയ നിരക്ക് പ്രകാരം, 30 ദിവസം മുതൽ 90 ദിവസം വരെയുള്ള കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി 3.25 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 6 മാസത്തിനുളളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തിൽ നിന്ന് 3.75 ശതമാനമാക്കി ഉയർത്തി. 6 മാസം മുതൽ 9 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനമായി ഉയർത്തി.

Also Read: കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം വെറുംവയറ്റില്‍ കുടിക്കണം : കാരണമറിയാം

ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെയുള്ള ശബ്ദങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനമാണ്. രണ്ടു വർഷം മുതൽ മൂന്ന് വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയും മൂന്ന് മുതൽ 5 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.70 ശതമാനം പലിശയും ലഭിക്കും. അഞ്ചു മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button