കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖയിൽ ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്തുന്നത്. മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരും മുൻകൈ എടുക്കുന്നില്ലെന്നാണ് ആണ് യു.ഡി.എഫ് ആരോപണം.
Post Your Comments