ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പദ്ധതി പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ റഹീം ആവസ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എ.എ റഹീം പ്രതിരോധ മന്ത്രി
രാജ്‌നാഥ് സിംഗിന് കത്ത് നല്‍കി. വരും ദിവസങ്ങളില്‍ ഡിവൈഎഫ്ഐ രാജ്യത്താകെ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും റഹീം പറയുന്നു.
Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി
പദ്ധതി യുവജനവിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാണെന്നാണ് റഹീമിന്റെ ആരോപണം. സായുധസേനയുടെ കരാര്‍വല്‍ക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്നും റഹീം കത്തില്‍ ആരോപിക്കുന്നു. യുവാക്കളുടെ സ്ഥിരം തൊഴില്‍ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവഴി ചെയ്യുന്നതെന്നും റഹിം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സേനയുടെ പോരാട്ടവീര്യത്തെ അഗ്നിപഥ് ലഘൂകരിക്കുമെന്നും കത്തില്‍ ആരോപിക്കുന്നു.
Post Your Comments