പാചകവാതക സെക്യൂരിറ്റി തുക കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. പുതിയ പാചകവാതക കണക്ഷൻ എടുക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുകയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷൻ എടുക്കുമ്പോൾ 1,450 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയായി ഈടാക്കിയിരുന്നത്. എന്നാൽ, ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ 2,200 നൽകണം. 750 രൂപയാണ് വർദ്ധിപ്പിച്ചത്.
5 കിലോഗ്രാം സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 800 രൂപയിൽ നിന്ന് 1,150 രൂപയായി ഉയർത്തി. കൂടാതെ, ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. ഇനി മുതൽ ഗ്യാസ് റെഗുലേറ്ററുകൾക്ക് 250 രൂപയാണ് വില. നിലവിലിത് 150 രൂപയായിരുന്നു.
Also Read: ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങള്‍ തടയാം!
Post Your Comments