ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ആവശ്യപ്പെട്ടു. കോൺഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാർക്കൊപ്പമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, അഗ്നിപഥിനെതിരെ സെക്കന്തരാബാദിൽ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്നാണ് റെയിൽവേ പോലീസ് നൽകിയിരിക്കുന്ന റിപ്പോർട്ട്. പാർസൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും ഉൾപ്പെടെ പ്രതിഷേധക്കാർ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകൾ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഇതിനിടെ, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങൾക്കിടെ രാജ്യത്തെ പൊതുമുതൽ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
Post Your Comments