ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും കാരണമാകുന്ന മ്യൂട്ടന്‍സ് സ്ട്രെപ്റ്റോകോക്കി, ലാക്ടോബാസിലി ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നിങ്ങളുടെ നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും.
Read Also:- പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
നിങ്ങള്‍ നാവ് ദിവസവും വൃത്തിയാക്കുമ്പോള്‍, ഈ വെളുത്ത ആവരണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്, നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം.
Post Your Comments