
മകളുടെ സ്നേഹാക്ഷരങ്ങൾ ആരാധകർക്കായി പങ്കുവെച്ച് ഗായിക അമൃത സുരേഷ്. മകൾ അവന്തികയെന്ന പാപ്പു അമൃതയ്ക്കെഴുതിയ കുറിപ്പ് ഗായിക തന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും നല്ല അമ്മയും, കരുത്തുറ്റ സ്ത്രീയും, നല്ല ഗായികയും, ദയയുള്ളവളും സുന്ദരി ശലഭവും മാധുര്യമേറിയ വ്യക്തിയും അമ്മയാണെന്ന് അവന്തിക കുറിക്കുന്നു.
കളുടെ കാര്‍ഡ് പങ്കുവച്ച് ഇതിനേക്കാൾ കൂടുതൽ തനിക്കിനി എന്ത് വേണമെന്നാണ് അമൃതയുടെ ചോദ്യം. പാപ്പുവിന്റെ സ്നേഹം എന്നും നിലനിൽക്കട്ടെയെന്നും അമ്മയും മകളും എന്നും സന്തോഷത്തോടെ ജീവിക്കട്ടെയെന്നും ആരാധകർ പോസ്റ്റിന് താഴെ കുറിക്കുന്നു. സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെയെന്ന് ആരാധകർ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. അമൃതയെ പോലെ തന്നെ പാട്ടുമായി ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ചയാളാണ് പാപ്പു.
അതേസമയം, കഴിഞ്ഞ ദിവസം അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും ചർച്ചയായിരുന്നു. ‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ നമ്മൾ എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതെല്ലാം വിട്ടുകളയൂ. തിരിച്ച് ഒന്നും പറയണ്ട. അവർക്ക് ഇഷ്ടമുള്ള തരത്തിൽ അവർ നമ്മളെ വിധിക്കട്ടെ. ഇതൊക്കെ ഒരു രസമാണ്’, എന്നായിരുന്നു അമൃത കുറിച്ചത്.
Post Your Comments