കൊച്ചി: അഗ്നിപഥ് എന്ന പദ്ധതിക്കെതിരെ രാജ്യത്ത് കലാപം അഴിച്ച് വിടുന്നതിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളെന്ന് ആരോപിച്ചു ആന്റി ടെററിസം സൈബർ വിങ്ങ്. ഡിമോളിഷ് ഇന്ത്യ സപ്ലിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യമാണ് പ്രതിഷേധത്തിന്റെ അടിത്തട്ടിൽ നിന്ന് മുഴങ്ങുന്നത്. ഇന്ത്യൻ സൈന്യം ശക്തരാകുന്നതിനെതിരെ രാജ്യത്തിനുള്ളിൽ നിന്ന് ഒരുകൂട്ടർ കലാപം അഴിച്ചുവിടുന്നുവെന്ന് ആരോപണം. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വളരെ ഗൗരവമായ വിവരങ്ങൾ പങ്കുവെക്കുകയാണ് ആന്റി ടെററിസം സൈബർ വിങ്ങ്. ജിജി നിക്സനാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.
അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആരാണു് ‘അഗ്നിപഥ് ‘എന്ന ആര്‍മി സ്പെഷ്യല്‍ റിക്രൂട്ടുമെന്റിനെതിര കലാപം അഴിച്ചുവിടുന്നതു് ?
INVESTIGATION REPORT
Anti Terrorism Cyber Wing
ആര്‍മി റിക്രൂട്ടിംഗിനായി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന കോച്ചിംഗ് സെന്ററുകളും, അവരുടെ വിദ്യാര്‍ത്ഥികളും ആണു് ‘അഗ്നിപഥിനെതിരെ കലാപം അഴിച്ചുവിടുന്നതു്. ഇത്തരം കപട രാജ്യസ്നേഹികളെ രാജ്യം തിരിച്ചറിയും. ഈ കച്ചവടക്കാരാണു് ഇപ്പോള്‍ നടക്കുന്ന കലാപത്തിന്റെ പിന്നില്‍ . അവരുടെ വരുമാനം നഷ്ടപ്പെടും എന്നതു് ആണു് ഇവിടുത്തെ വിഷയം.
ഇന്നലെ ബീഹാറില്‍ തുടങ്ങിയ അഗ്നിപഥിനെതിരെയുള്ള കലാപം ഇന്നു് 7 സ്റ്റേറ്റുകളിലേയ്ക്കു് വ്യാപിച്ചിരിക്കുന്നു്. ഈ കലാപം ആരംഭിച്ചതു് , ബീഹാറിലെ ഖാന്‍ സാര്‍ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നുവെന്നാണു് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇയാളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു് അഗ്നിപഥിനെതിരായ കലാപത്തിനു് ആദ്യം നേതൃത്വം നല്കിയതു് എന്നതു് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ തീര്‍ച്ചയായും വരേണ്ടുന്ന കാര്യം ആണു്. ഇയാളുടെ സ്ഥാപനം ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് രാജ്യമെങ്ങും ട്രെയിനിംഗ് നല്‍കുന്നുണ്ടു്.
ഇയാള്‍ക്കു് രാജ്യമെങ്ങും ട്രെയിനിംഗ് കേന്ദ്രങ്ങള്‍ ഉണ്ടു്. ഇയാളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആണു് രാജ്യവിരുദ്ധ കലാപം ബീഹാറില്‍ ആരംഭിക്കുന്നതു് എന്നാണു് ATCW -യ്ക്കു് ലഭിക്കുന്ന രഹസ്യ വിവരം. ഇതു് സത്യം ആണെങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണം എന്നു് ATCW അഭ്യര്‍ത്ഥിക്കുന്നു്.
ഇപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികളടക്കം യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ രാജ്യവിരുദ്ധ കലാപത്തിനു് അകമഴിഞ്ഞ പിന്തുണ നല്‍കുന്നുണ്ടു്. പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളിലെ വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഈ കലാപം ഇപ്പോള്‍ ഹൈജാക്കു് ചെയ്തുകഴിഞ്ഞു്.
ഇന്‍ഡ്യന്‍ ആര്‍മിയിലേയ്ക്കു് ഇനി ഒരിക്കലും ഡയറക്ടു് റിക്രൂട്ടുമെന്റുെ ഉണ്ടാകുകയില്ല എന്ന നുണ പ്രചരിപ്പിച്ചാണു് ഇവര്‍ , യുവാക്കളേ അഗ്നിപഥിനെതിരെ കലാപത്തിനായി പ്രേരിപ്പിക്കുന്നതു്. ഇനി ആര്‍മിയിലേയ്ക്കു് ഡയറക്ടു് റിക്രൂട്ടു്മെന്റു് ഇല്ല മറിച്ചു് ‘അഗ്നിപഥ് ‘ റിക്രൂട്ടുമെന്റേ ഉണ്ടാകൂ എന്ന വ്യാജ പ്രചരണം ആണു് കലാപകാരികള്‍ അഴിച്ചുവിടുന്നതു്.
ഇതു് 2024 -ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏതുവിധേനയും BJP -യെ പരാജയപ്പെടുത്തുക എന്ന പാക്കിസ്ഥാന്‍ ISI -യുടേയും ,യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെയും ,ചില പ്രതിപക്ഷ പാര്‍ട്ടികളുടേയും ബുദ്ധിയില്‍ തെളിഞ്ഞ രാജ്യവിരുദ്ധ കലാപം ആണു്. രാജ്യത്തിനെതിരെ കലാപം നടത്തുന്ന ഒരു് പരനാറികളേയും ഇന്‍ഡ്യന്‍ സൈന്യത്തിനു് ആവശ്യം ഇല്ല.
■ എന്താണു് അഗ്നിപഥ് ?
ഇന്‍ഡ്യന്‍ പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണാവസരം.
ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.
ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ്
‘അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.
?17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം
ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.
?നാല് വര്‍ഷമായിരിക്കും സേവനകാലാവധി.
നിയമിതരാവുന്ന സേനാംഗങ്ങള്‍ *അഗ്നിവീരന്മാര്‍* എന്നറിയപ്പെടും.
സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.
അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.
ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.
പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും.
പരിശീലനം
സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.
സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും.
പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും
നിയമനം
ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ)
ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും.
ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും.
അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.
ശമ്പളം
തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും,
ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും.
30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്.
ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .
?നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ ‘സേവാനിധി’ പാക്കേജ്’ എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.
അഗ്നിപഥ് ആര്‍മി റിക്രൂട്ടു്മെന്റിനെതിരായ കലാപം രാജ്യത്തിനെതിരെയുള്ള കലാപം ആണു് യുദ്ധം ആണു്. എന്തുവിലകൊടുത്തും ഈ കലാപം അടിച്ചമര്‍ത്തുകതന്നെ ചെയ്യും.
ജയ് ഹിന്ദ്
Anti Terrorism Cyber Wing
Post Your Comments