ന്യൂഡൽഹി: ‘അഗ്നിപഥ്’ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ബാരിക്കേഡുവച്ച് അടച്ചു. ബിഹാറില്‍ ട്രെയിനിന് തീയിട്ടു. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ കത്തിനശിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു. മുസഫർപുരിൽ അക്രമാസക്തരായ സമരക്കാർ കടകൾ അടിച്ചു തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ബക്സറിൽ ട്രെയിനിനു നേരേ കല്ലേറുണ്ടായി. ബേഗുസരായി, ഭോജ്പുർ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.
രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അഗ്നിപഥ് വഴി സായുധ സേനകളുടെ ഭാഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ഈ വർഷത്തെ നിയമനത്തിന് മാത്രമാണ് ഇളവ്. കഴിഞ്ഞ രണ്ടുവർഷമായി റിക്രൂട്ട്മെന്റ് നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.
Post Your Comments